ഇരു വൃക്കകളും പ്രവർത്തന രഹിതമായ യുവതി ചികിത്സ സഹായം തേടുന്നു

നരിക്കുനി: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ചെനങ്ങര പൊയിൽ സാനിദ ഇരുവൃക്കകളും തകരാറിലായി സുമനസ്സുകളുടെ സഹായം തേടുന്നു. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവായ ഇവരുടെ ഇരു വൃക്കകളും ഉടൻ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കിഡ്നി മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി വരുന്ന ഭാരിച്ച ചെലവുകൾ ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിന് നാട്ടുകാർ പാറന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി. മുഹമ്മദ് അസ്ലം ബാഖവി ചെയർമാനും കെ.സി. അബ്്ദുൽ ഖാദർ കൺവീനറും സി.പി. അബൂബക്കർ ബാഖവി ട്രഷററുമായി സാനിദ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കെ.ഡി.സി ബാങ്കി​െൻറ നരിക്കുനി ബ്രാഞ്ചിൽ 100411000920035 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: KDCB0000041.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.