ആശ്വാസകേന്ദ്രം ഉദ്ഘാടനം

ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷൻ ആശ്വാസകേന്ദ്രം പൊതുപരിപാടികൾക്കായി തുറന്നുകൊടുത്തു. കാടുമൂടിക്കിടന്ന കെട്ടിടം ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് അസോസിയേഷൻ മോണിറ്ററിങ് കമ്മിറ്റിയാണ് ഉപയോഗയോഗ്യമാക്കിയത്. സൗത്ത് അസി. കമീഷണർ അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. എ. റസീന അധ്യക്ഷത വഹിച്ചു. അൽത്താഫ് പമ്മന, ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല, രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, ഫറോക്ക് പൊലീസ് സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, എൻ. സുബൈർ, കൗൺസിലർ മമ്മു വേങ്ങാട്ട്, കെ.എം.എ. ലത്തീഫ്, എൻ. രഘുനാഥ്, ബഷീർ പറമ്പൻ, ഹരിദാസൻ പാലയിൽ, രവീന്ദ്രനാഥൻ എന്നിവർ സംസാരിച്ചു. പി.സി. അബ്ദുൽ റഷീദ് സ്വാഗതവും എ.കെ. അംജിദ് നന്ദിയും പറഞ്ഞു. ആരോഗ്യ സെമിനാർ ഫറോക്ക്: നഗരസഭ പത്താം ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ നടത്തി. എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ കെ. കമറു ലൈല അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ ആരോഗ്യക്ലാസിന് നേതൃത്വം നൽകി. നഗരസഭ ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ, കൗൺസിലർമാരായ ടി. സുഹറാബി, കെ.പി. അഷ്റഫ്, ഇ. ബാബു ദാസൻ, കെ. കുമാരൻ, ഫറോക്ക് താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ രഘുനാഥ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് പുളിയാളി സ്വാഗതവും എ.ഡി.എസ് പ്രസിഡൻറ് ബുഷറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.