മന്തരത്തൂരിൽ പേയിളകിയ ഒരു പശുകൂടി ചത്തു; ഇതോടെ എട്ടു പശുക്കളാണ്​ ചത്തത്​

വടകര: മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ പേവിഷ ബാധയേറ്റ് ചത്ത പശുക്കളുടെ എണ്ണം എട്ടായി. പേയിളകിയതി​െൻറ ലക്ഷണങ്ങളൊന്നും ഇല്ലാത്ത പിലാത്തോട്ടത്തിൽ ഇബ്രാഹിമി​െൻറ പശുവാണ് ശനിയാഴ്ച ചത്തത്. നേരത്തേ പേ ലക്ഷണങ്ങൾ കണ്ട മൂന്നു പശുക്കൾ നിരീക്ഷണത്തിലാണ്. ഇന്നലെ ചത്ത പശുവിന് പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് നൽകിയിരുന്നത്. കടിയേറ്റ പാടുകൾ കാണാത്തതിനെ തുടർന്നാണ് തുടർ വാക്സിനേഷൻ നൽകാതിരുന്നത്. എന്നാൽ, മൂക്കിനുതാഴെ ചെറിയ മുറിവേറ്റ പാടുള്ളതായി മണിയൂർ വെറ്ററിനറി സർജൻ ഡോ. കെ.കെ. പ്രമോദ് പറഞ്ഞു. കൂടുതൽ പശുക്കൾ ചത്തതോടെ മൃഗസംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തിൽ പ്രദേശങ്ങൾ തിരിച്ചറിയാൻ ജിയോ ടാഗിങ് നടത്തി. പശുക്കൾ ചത്ത വീടുകൾ തിരിച്ചറിയാൻ ഉതകുന്ന ലൊക്കേഷൻ മാപ്പിങ് ജിയോ ഗ്രാഫിക് ചെയ്‌തെടുക്കുന്ന സംവിധാനമാണിത്. വെറ്ററിനറി സർജ​െൻറ നേതൃത്വത്തിലാണ് സർവേ പൂർത്തീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ പുന്നോളിമുക്കിലെ ക്ഷീരസഹകരണ സംഘത്തിൽ ക്യാമ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.