ഫോറസ്​റ്റ്​ സർവേ റെക്കോഡ്​ റൂം മാത്തോട്ടം വനശ്രീയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

ബേപ്പൂർ: സംസ്ഥാനത്തെ ആദ്യ . വനഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുകയെന്നത് ഏറെ പ്രാധാന്യമുള്ളതും ഉത്തരവാദിത്തമുള്ളതുമായ കാര്യമാണെന്ന് റെക്കോഡ് റൂമി​െൻറ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. വിവിധങ്ങളായ കോടതി തര്‍ക്കങ്ങള്‍ക്ക് എപ്പോഴാണ് ഇത്തരം രേഖകള്‍ അവശ്യമായി വരുകയെന്നത് പറയാനാകില്ല. പുരയിടത്തിലിറങ്ങി വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത് വനഭൂമി, സ്വകാര്യഭൂമി, റവന്യൂ ഭൂമി എന്നിങ്ങനെ ഭൂമിയെ വേര്‍തിരിക്കലാണ്. ഈ വേര്‍തിരിക്കലില്ലാത്തതി​െൻറ കുഴപ്പം ഏറ്റവുമധികം അനുഭവിക്കുന്ന വകുപ്പാണ് വനം വകുപ്പെന്നും ഇവിടെ തയാറാക്കിയ സമ്പൂര്‍ണ രേഖകള്‍ ഇതിന് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയ വനം ഡിവിഷനുകള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി കെ. രാജു നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ഷാനിയ, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്‍ത്തികേയന്‍, ഇന്‍സ്പെക്ഷന്‍ ആൻഡ് ഇവാേല്വഷന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍. ആടലരശന്‍, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. സുനില്‍കുമാര്‍, ഫോറസ്റ്റ് മിനി സര്‍വേ അസിസ്റ്റൻറ് ഡയറക്ടര്‍ സുനില്‍ജോസഫ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.