സമ്പൂർണ ഭവന നിർമാണ പദ്ധതി അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കുന്നു

കൊടുവള്ളി: നഗരസഭയിൽ നടപ്പാക്കുന്ന സമ്പൂർണ ഭവന നിർമാണ പദ്ധതി അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു. വീട് നിർമാണത്തിന് ഇതുവരെ എഗ്രിമ​െൻറ് വെച്ച മുഴുവൻ പേർക്കും ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 90 തൊഴിൽദിനങ്ങൾ ഒാരോ വീടിനും ഉൾപ്പെടുത്തി വേതനം അതത് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാൻ നടപടി ഉണ്ടാകും. ഇതുവഴി രണ്ടു കോടിയുടെ അധിക സഹായം വീട് നിർമിക്കുന്നവർക്ക് ലഭിക്കും. ഈ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ സംഗമം ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. അംഗത്വ കാർഡ് വിതരണം ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് നിർവഹിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ കെ. ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹാജറ ബീവി, ബിന്ദു അനിൽകുമാർ, വി.സി. നൂർജഹാൻ, കൗൺസിലർമാരായ കെ. ശിവദാസൻ, അബ്ദു വെള്ളറ, പി. അബൂബക്കർ, കെ. പ്രീത, വിമല ഹരിദാസൻ, കെ.എം. സുഷിനി, പി. ഖാദർ, പി.പി. മൊയ്തീൻകുട്ടി, ടി.പി. നാസർ, പി. അനീസ്, സൂപ്രണ്ട് അനിൽകുമാർ, എച്ച്.ഐ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ജയന്തി സ്വാഗതം പറഞ്ഞു. ഫോട്ടോ: Kdy-4 Koduvally Nagarasaba .jpg സമ്പൂർണ ഭവനനിർമാണ ഗുണഭോക്താക്കളെ അയ്യങ്കാളി പദ്ധതിയുമായി സംയോജിപ്പിക്കുന്നതി​െൻറ ഭാഗമായി തൊഴിൽ കാർഡ് വിതരണോദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.