ദുരന്തഭൂമിയിലൂടെ ഹസനിയ വിദ്യാർഥികളുടെ സാന്ത്വന യാത്ര

കൊടുവള്ളി: പ്രളയ ദുരന്തമുണ്ടായ വയനാട്ടിലെ പൊഴുതന ഗ്രാമപഞ്ചായത്തിലൂടെ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സാന്ത്വന യാത്ര നടത്തി. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടുപോയ അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതിനും പഠനമേശകളും കസേരകളും മറ്റ് പഠനസാമഗ്രികളും വിതരണം ചെയ്യുന്നതിനും ഉരുൾപൊട്ടലിൽ മാനസികമായി തകർന്ന കുരുന്നുകൾക്ക് ആശ്വാസമേകുന്നതിനുമാണ് എം. എൽ.എ കാരാട്ട് റസാഖി​െൻറയും മടവൂർ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദി​െൻറയും നേതൃത്വത്തിൽ പൂർവ വിദ്യാർഥികളും മാതൃസമിതി ഭാരവാഹികളും ഉൾപ്പെട്ട സംഘം അച്ചൂരിലെത്തിയത്. പഠനമേശകളും കസേരകളും കുടകളും ബാഗുകളും പുസ്തകങ്ങളും ഉൾക്കൊള്ളുന്ന കിറ്റ് വിതരണോദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ സ്കൂൾ പ്രധാനാധ്യാപിക രജനിക്ക് കൈമാറി നിർവഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയിംസ് മങ്കുട്ടേൽ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ, കൊടുവള്ളി എ.ഇ.ഒ മുരളീകൃഷ്ണൻ, ബി.പി.ഒ മെഹറലി, പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫലി, ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ്, മാതൃസമിതി പ്രസിഡൻറ് പ്രിയ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് എ. രഘു, സ്റ്റാഫ് സെക്രട്ടറി പി. വിപിൻ, വി.കെ. സുബൈർ, ശിവരാമൻ, ഷംസുദ്ദീൻ, നസ്റിൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ശാഫി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. ഫോട്ടോ: Kdy-6 muttanjery ups .jpg ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ടുപോയ അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർഥികൾ നൽകുന്ന കിറ്റുകളുടെ വിതരണോദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.