കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി, ന്യൂറോളജി, പ്ലാസ്റ്റിക് മൈേക്രാ വാസ്കുലർ സർജറി, ഇ.എൻ.ടി, ഓറൽ മാക്സിലോ ഫേഷ്യൽ സർജറി എന്നീ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന ശസ്ത്രക്രിയ നിർണയ ക്യാമ്പ് സെപ്റ്റംബർ 12 വരെ നടക്കും. മുഖംവേദന, കഴുത്തുവേദന, പുറംവേദന, കടുത്ത കാലുവേദന, കൈയിലും കാലിലുമുള്ള തരിപ്പ്, നട്ടെല്ലിലെ മുഴകൾ, തലച്ചോറിലെ മുഴകൾ, തലവേദന, അപസ്മാരം, ചെവിവേദന, തലകറക്കം, കൈയിലും കാലിലുമുള്ള വിറയൽ, ചലനശേഷിക്കുറവ്, അനിയന്ത്രിതമായ ചലനം, ഉറക്കത്തോടനുബന്ധിച്ചുള്ള തകരാറുകൾ, താടിയെല്ലിനകത്തുള്ള മുഴ എന്നിങ്ങനെയുള്ള രോഗങ്ങൾ മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 0496 2701800, 9447425267, 9745010025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.