വാഹനാപകട കേസന്വേഷണം ഇനി ലോക്കൽ സ്​റ്റേഷന്​

കോഴിക്കോട്: വാഹനാപകട കേസുകൾ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റിയ നടപടി നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനും മറ്റും കൂടുതൽ പൊലീസുകാരെ വിന്യസിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷ. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ശനിയാഴ്ച മുതലാണ് ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ ഇതോടെ ട്രാഫിക് എൻഫോഴ്സ്മ​െൻറ് യൂനിറ്റുകളായാണ് പ്രവർത്തിക്കുക. വാഹനങ്ങളുമായി ബന്ധപ്പെട്ട പെറ്റി കേസുകളും ഗതാഗത നിയന്ത്രണങ്ങളും മാത്രമാണ് ഇനി ട്രാഫിക്കി​െൻറ പരിധിയിൽ വരുക. മറ്റു വാഹനാപകട കേസുകൾ ലോക്കൽ പൊലീസ് അന്വേഷിക്കും. ട്രാഫിക്കിൽനിന്ന് വാഹനാപകട കേസുകൾ ഒഴിവാകുന്നതോടെ കൂടുതൽ പൊലീസുകാെര നഗരത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ കോഴിക്കോട് ട്രാഫിക് സ്റ്റേഷ​െൻറ അംഗബലം 239 ആണെങ്കിലും 57 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിച്ച 182 പൊലീസുകാരെ ഉപ േയാഗിച്ചാണ് വാഹനാപകട കേസുകളുടെ അന്വേഷണവും നഗരത്തിലെ ഗതാഗത ക്രമീകരണം ഉൾപ്പെടെ നിർവഹിച്ചിരുന്നത്. ഒരേ സമയം 40 മുതൽ 50 പൊലീസുകാരെയാണ് പോയൻറുകളിലായി നിയോഗിച്ചിരുന്നത്. പൊലീസുകാരുടെ കുറവുള്ളപ്പോൾ ഹോം ഗാർഡുമാരെ നിയോഗിക്കുകയായിരുന്നു പതിവ്. വാഹനാപകട കേസുകൾ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറുന്നതോടെ കൂടുതൽ പൊലീസുകാരുടെ സേവനം ഉപയോഗപ്പെടുത്താനാവും. അനധികൃത പാർക്കിങ്, അലക്ഷ്യ ഡ്രൈവിങ്, മത്സര ഒാട്ടം തുടങ്ങിയവ ഉൾപ്പെടെ നിയന്ത്രിക്കാനും കഴിയും. വാഹനാപകട കേസുകൾ അന്വേഷിക്കുന്നതിന് നഗരത്തിലെ ഗതാഗത നിയന്ത്രണം, മറ്റു സേവനങ്ങൾ എന്നിവയെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആഭ്യന്തരവകുപ്പ് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. കേസുകൾ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറുേമ്പാൾ ഒാരോ സ്റ്റേഷനും ചുരുങ്ങിയ കേസുകൾ മാത്രമാണ് അധികമായിവരുക. മാത്രമല്ല മാവൂർ, കുന്ദമംഗലം ഉൾപ്പെടെയുള്ള ദൂര സ്ഥലങ്ങളിൽപോലും അപകടമുണ്ടാവുേമ്പാൾ കക്ഷികൾ സിറ്റി ട്രാഫിക്കിൽ എത്തേണ്ട അവസ്ഥക്കും മാറ്റമാവും. ലോക്കൽ സ്റ്റേഷനുകളിലെ ക്രമസമാധാന ചുമതല നിർവഹിക്കുന്ന എസ്.െഎമാർക്കുതന്നെയാണ് വാഹനാപകട കേസുകളുടെയും അന്വേഷണ ചുമതല. നേരത്തേ രജിസ്റ്റർ െചയ്ത കേസുകൾ ട്രാഫിക് പൊലീസ് തന്നെ അന്വേഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.