മധുസൂദനന് രോഗം ബാധിച്ചത് ആശുപത്രിയിൽ നിന്ന്

കോഴിക്കോട്: ബുധനാഴ്ച ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ച സൈബർ പാർക്കിന് സമീപം കെ.ടി. താഴം വടക്കുഴി പറമ്പ് 'ഡിവൈനിൽ' മധുസൂദനന് (55) നിപ ബാധിച്ചത് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചെന്ന് സംശയം. സഹോദരി അപകടത്തിൽ പരിക്കേറ്റ് ഏറെനാൾ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സമയത്ത് സഹായിയായി മധുസൂദനൻ ആശുപത്രിയിലുണ്ടായിരുന്നു. ഈ സമയത്താണ് പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടിൽ സാലിഹ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. സഹോദരിയെ പരിചരിക്കാനെത്തിയതിനിടയിലാവാം രോഗം മധുസൂദനനെ ബാധിച്ചതെന്നാണ് സംശയം. കഴിഞ്ഞ 17നാണ് ഛർദിയും പനിയുമായി ഇദ്ദേഹത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെ മരിച്ചു. കഴിഞ്ഞ ദിവസം പാലാഴിയിൽ നിപ ബാധിച്ച് മരിച്ച ഓട്ടോ ഡ്രൈവർ അബി​െൻറ വീട് മധുസൂദന​െൻറ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം ദൂരെയാണ്. ജില്ല കോടതിയിലെ ജീവനക്കാരുടെ സംഘടനയായ കോർട്ട് മെനി​െൻറ സജീവ പ്രവർത്തകനായിരുന്നു മധു. കോടതി ജീവനക്കാരൻ തന്നെയായ പിതാവ് രാമൻ നായരും സർവിസിലിരിക്കെയാണ് മരിച്ചത്. ഇൗ വർഷം വിരമിക്കാനിരിക്കെയാണ് മധുസൂദനൻ വിടപറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.