റോഡരികിലെ ഉണങ്ങിയ മരക്കൊമ്പ്​ ഭീഷണിയാവുന്നു

വെള്ളിമാട്കുന്ന്: നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരത്തെ ഉണങ്ങിയ മരക്കൊമ്പുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. സാമൂഹികനീതി കെട്ടിട സമുച്ചയത്തിലുള്ള വൻ മരത്തി​െൻറ കൊമ്പുകൾ ഉണങ്ങി ഏതുസമയത്തും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. ജെ.ഡി.ടി ഇസ്ലാം സ്കൂളിലേതടക്കമുള്ള നിരവധി കുട്ടികളടക്കം അനേകംപേർ നടന്നുപോകുന്നത് ഇൗ മരത്തിനു ചുവട്ടിലൂടെയാണ്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉണങ്ങിയ മരത്തി​െൻറ കൊമ്പ് അടർന്നുവീണെങ്കിലും ഭാഗ്യംകൊണ്ടാണ് ബൈക്ക്യാത്രികൻ അപകത്തിൽ പെടാതിരുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഉണങ്ങിയ മരം നാട്ടുകാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. ഉണങ്ങിയ മരക്കൊമ്പ് ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം. photos tree.jpg, tree2.jpg വയനാട് റോഡിൽ ദേശീയപാതയോരത്ത് സാമൂഹികനീതി വകുപ്പ് സമുച്ചയത്തി​െൻറ കോമ്പൗണ്ടിലെ ഉണങ്ങിയ മരക്കൊമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.