റെയില്‍വേ അടിപ്പാതയിലെ വെള്ളകെട്ട് 'ഒഴിയാബാധ'

മടപ്പള്ളിയിലും മുക്കാളിയിലുമാണ് റെയില്‍വേ അടിപ്പാത വെള്ളക്കെട്ടി​െൻറ പ്രയാസം നേരിടുന്നത് വടകര: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മടപ്പള്ളിയില്‍ റെയില്‍വേ അടിപ്പാത യാഥാർഥ്യമായത്. എന്നാൽ, വേനല്‍മഴ കനക്കുമ്പോഴേക്കും വെള്ളക്കെട്ടി​െൻറ പിടിയിലാണിപ്പോള്‍ അടിപ്പാത. നേരത്തേതന്നെ വെള്ളക്കെട്ടി​െൻറ ദുരിതം പേറുന്നതാണ് തൊട്ടടുത്ത മുക്കാളിയിലെ പട്ട്യാട്ട് റെയില്‍വേ അടിപ്പാത. മടപ്പള്ളി റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള പ്രവൃത്തികള്‍ റെയില്‍വേ ആസൂത്രണം ചെയ്തിരുന്നു. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണിപ്പോള്‍ പ്രയാസമായത്. റെയില്‍വേയുടെ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികളായ ഓവുചാല്‍ നിർമിക്കാത്തതിനാലാണ് വെള്ളക്കെട്ട് നിലനില്‍ക്കുന്നത്. നിലവില്‍, ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹനയാത്രയും ദുഷ്കരമാണ്. മഴ തുടങ്ങിയതോടെ നാട്ടുകാര്‍ താൽക്കാലികമായി കവുങ്ങിന്‍ തടികള്‍ വെച്ച് നടപ്പാത ഉണ്ടാക്കിയെങ്കിലും അത് പ്രായോഗികമായില്ല. മഴക്കാലം തുടങ്ങിയാല്‍ മൂന്നടിയോളം വെള്ളം അടിപ്പാതയില്‍ കെട്ടിക്കിടക്കാനാണ് സാധ്യത. ഇപ്പോള്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. നല്ല മഴയായാല്‍ പൂര്‍ണമായും വാഹനഗതാഗതം നിലക്കും. ഇരുവശങ്ങളിലും െഡ്രയ്നേജ് നിർമിച്ച് നിലവിലുള്ള കലുങ്കിലൂടെ വെള്ളം തിരിച്ചുവിടണം. താഴ്ന്ന പ്രദേശമായതിനാല്‍ ഈ ഓവുചാലി​െൻറ പ്രവൃത്തി മഴക്കാലത്ത് നടക്കില്ല. അഴിയൂര്‍ പഞ്ചായത്തിലെ മുക്കാളി പട്ട്യാട്ട് റെയില്‍വേ അടിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഏറെ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ വര്‍ഷം പട്ട്യാട്ട് അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം റെയിൽപാളം മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ഉമ്മയും മകളും തീവണ്ടി തട്ടി മരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അടിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ജനകീയ കമ്മിറ്റി പ്രവര്‍ത്തിച്ചത്. കണ്‍വെന്‍ഷനിലെ തീരുമാന പ്രകാരം, അടിപ്പാതയുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് കുറ്റമറ്റരീതിയിലാക്കുന്നതി‍​െൻറ ഭാഗമായി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പരിസരങ്ങളിലെ തോടുകള്‍ ആഴംകൂട്ടൽ, സുരക്ഷിതമായ നടപ്പാത നിർമാണം തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാലിതൊന്നും നടന്നില്ല. സ്വകാര്യ ബസുകളില്‍ മോട്ടോർ വാഹന വകുപ്പി​െൻറ പരിശോധന വടകര: ബസ് അപകടങ്ങള്‍ കുറക്കുന്നതി‍​െൻറ മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളില്‍ മഴക്കാല പൂര്‍വ പരിശോനകള്‍ തുടങ്ങി. വടകര പുതിയ ബസ്സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലുമാണ് ആര്‍.ടി.ഒ വി.വി. മധുസൂദന‍​െൻറ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയത്. ബസുകളുടെ ടയറുകള്‍, ലൈറ്റുകള്‍, സ്പീഡ് ഗേവണര്‍, വിന്‍ഡോസ് ഷട്ടര്‍, റൂഫുകള്‍, വൈപ്പര്‍, ഹാന്‍ഡ്ബ്രേക്ക്, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍, തീയണക്കാനുള്ള ഉപകരണം തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തി. പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പുനഃപരിശോനക്ക് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോനകള്‍ തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. എം.വി.ഐ ദിനേഷ് കീര്‍ത്തി, എ.എം.വി.ഐമാരായ ജയന്‍, ജെസ്സി, അശോക് കുമാര്‍, വിജിത്ത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.