തപാൽ മേഖല സമരം: പുതിയ പെൻഷൻകാരെയും ബുദ്ധിമുട്ടിലാക്കി

മുക്കം: ശമ്പളവർധന ആവശ്യപ്പെട്ട് തപാൽ ജീവനക്കാർ നടത്തുന്ന സമരം പുതിയ പെൻഷൻകാരെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസത്തിൽ സർവിസിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ അംഗീകരിച്ച സർവിസ്ബുക്കുകൾ, എൽ.പി.സി (ലാസ്റ്റ് പേ സർട്ടിഫിക്കറ്റ്) തപാൽ വഴി ബന്ധപ്പെട്ട ട്രഷറികളിലെത്താത്തതിനാൽ പെൻഷൻ തുടർനടപടി പൂർത്തിയാക്കാനാകതെ ബുദ്ധിമുട്ടുകയാണ്. മുക്കത്ത് മുപ്പതോളം പെൻഷൻ അനുവദിച്ച ഓർഡർ എത്തിയെങ്കിലും എൽ.പി.സി ബന്ധപ്പെട്ട കടലാസുകൾ ഓഫിസുകളിൽനിന്ന് അയച്ചെങ്കിലും തപാൽ സമരത്തിൽപ്പെട്ട് പാതിവഴിയിലാണ്. ഇത് ഏറെ ദുരി തത്തിലാക്കിയിരിക്കയാണ്. സർക്കാർ സർവിസിലുള്ള വിവിധ ഡിപ്പാർട്മ​െൻറിൽ തൊഴിൽ ലഭിക്കാനുള്ള ഇൻറർവ്യൂ കാർഡുകൾ, കോഴ്സ് സംബദ്ധമായ കത്തുകൾ ലഭിക്കാത്ത സ്ഥിതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.