അനുമോദനം

കുറ്റിക്കാട്ടൂർ: പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റി 25ാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പതിനഞ്ചോളം വിദ്യാർഥികളെ അനുമോദിച്ചു. നിർധനരായ 50ഒാളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഹല്ല് കമ്മിറ്റി സെക്രട്ടറി കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി പ്രസിഡൻറ് കെ.കെ. മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ രവി കുമാർ പനോളി, പെരുവയൽ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തൊട്ടാഞ്ചേരി, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ശറഫുദ്ദീൻ, ഗ്രാമപഞ്ചായത്ത്‌ മെംബർമാരായ സി.ടി. സുകുമാരൻ, പ്രസീത, എൻ.കെ. മുനീർ, എം.പി. മുഹമ്മദ്‌കുട്ടി ഹാജി, പി.കെ. ബീരാൻ ഹാജി തുടങ്ങിയവർ സാസാരിച്ചു. എൻ. അബൂബക്കർ സ്വാഗതവും ടി.പി. ആലിക്കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.