റോഡി​െൻറ വളവിലെ ബോർഡുകൾ അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: അപകട ഭീഷണി ഉയർത്തി റോഡ് വളവിലെ ബോർഡുകൾ. ദേശീയ പാതയിൽ ചെങ്ങോട്ടുകാവ് അങ്ങാടിയിലെ വളവിലാണ് വിവിധ സംഘടനകൾ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുകാരണം വാഹനങ്ങൾ കടന്നുവരുന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. ദേശീയപാത ആയതിനാൽ നിരന്തരം വാഹനങ്ങൾ കടന്നുപോകും. പലതും നല്ല വേഗതയിലാണ് വരുക. ദേശീയപാതയോട് ചേർന്നുതന്നെയാണ് ചേലിയ റോഡി​െൻറ തുടക്കവും. അതിനാൽ ഇടതടവില്ലാതെ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്ന ഭാഗം കൂടിയാണിത്. ബോർഡുകൾ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നാണ് ആവശ്യം. ശുചീകരണ പരിപാടി ഊർജിതം നന്തിബസാർ: പകർച്ചപ്പനി വ്യാപകമായ സാഹചര്യത്തിൽ നന്തി ടൗണിൽ മാലിന്യ നിർമാർജ്ജന പരിപാടികൾ ഊർജിതമായി പുരോഗമിക്കുന്നു. പരിശീലനം നേടിയ ഇരുപതു കർമ സേനാംഗങ്ങളുടെ സഹകരണത്തോടെയാണ് മാലിന്യ നിർമാർജനം നടത്തുന്നത്. വാർഡുതലങ്ങളിൽ ബോധവത്കരണവും നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ്‌ മാലിന്യനീക്കമാരംഭിച്ചത്. ഷീജാപട്ടേരി, കെ. ജീവാനന്തൻ, വി.കെ. മുരളി, ഹെൽത്ത് ഇൻസ്‌പെക്ടർ ബി.കെ. അജയകുമാർ, എ.എച്ച്.ഐ. ശിവദാസൻ, വി.വി. സുരേഷ്, സോമലത, എം.കെ. മഹമൂദ്, കെ. ബാബു, തുഷാരമഹ്മൂദ്, എം.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി. അമ്പാടി കോംപ്ലക്സിനു പിന്നിൽ 17 സി.സി.ടി.വി കാമറ സ്ഥാപിക്കാനും തീരുമാനമായി. ബോധവത്കരണവും ഉപഹാരസമർപ്പണവും നന്തിബസാർ: നിപ വൈറസ് ബോധവത്കരണവും എസ്‌.എസ്‌.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണവും പള്ളിക്കര പുളിയുള്ളതിൽ പള്ളി അങ്കണത്തിൽ നടത്താൻ മജ്‌ലിസ്സുസഖാഫത്തുൽ ഇസ്ലാമിയ യോഗം തീരുമാനിച്ചു. പ്രദേശത്തു ശുചീകരണപ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു. ജൂൺ ഒന്നാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്യും. ജൂൺ രണ്ടിന് കുടുംബസംഗമം നടത്തും. പുളിയുള്ളതിൽ മൂസ്സ അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമൊയ്തീൻ, കെ.വി. അലി മൗലവി, പോണാരി അഷ്‌റഫ്, പി.ടി.കെ സിദ്ദിഖ്, പി. അബൂബക്കർ, ജാസിദ് മിസ്‌ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.