ആരോഗ്യ ബോധവത്​കരണ ക്ലാസ്​

ചേളന്നൂർ: കാക്കൂർ ഗ്രാമീണ റീഡിഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ സഹകരണത്തോടെയാണ് നിപ വൈറസ് ആശങ്കകളും വസ്തുതകളും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോ. അസ്ലം ഫാറൂഖ് ക്ലാസ് നയിച്ചു. വായനശാല പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു. കെ .എം. ചന്ദ്രൻ, പി. ബിജു, പി.എം. കല്യാണിക്കുട്ടി, കെ.പി. ദാമോദരൻ, എം.കെ. അതുൽനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി. വിജയൻ സ്വാഗതവും ഐ. ശ്രീകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.