മഴയിൽ മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട‌്: തിങ്കളാഴ‌്ച രാത്രിയുണ്ടായ കനത്ത മഴയിൽ മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മൂഴിക്കൽ, പൂവാട്ടുപറമ്പ‌് എന്നിവിടങ്ങളിലാണ‌് മരങ്ങൾ വീണത‌്. രാത്രി പത്തരയോടെ മൂഴിക്കൽ അങ്ങാടിക്ക‌് സമീപം ചെറുവറ്റ റോഡിലാണ‌് മരം ഒടിഞ്ഞുവീണത്. വെള്ളിമാട‌്കുന്ന‌് അഗ്നിരക്ഷാസേന മരങ്ങൾ വെട്ടിമാറ്റി. രാത്രി 11നാണ‌് പൂവാട്ടുപറമ്പിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത‌്. ഇവിടെയും വെള്ളിമാട‌്കുന്ന‌് അഗ്നിരക്ഷാസേന എത്തിയാണ‌് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.