രാത്രിസർവിസുകൾ റദ്ദാക്കി; ഗ്രാമീണ യാത്രക്കാർക്ക്​ കെ.എസ്​.ആർ.ടി.സിയുടെ 'ഇരുട്ടടി'

p3 lead * മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗത്തേക്കുള്ള യാത്രക്കാരാണ് രാത്രിയിൽ പെരുവഴിയിലാകുന്നത് * വൈകീട്ട് 6.10നു ശേഷം അടുത്ത ബസ് മണിക്കൂറുകൾ കഴിഞ്ഞ് കൽപറ്റ: മുന്നറിയിപ്പില്ലാതെ രാത്രിസർവിസുകൾ റദ്ദാക്കി കെ.എസ്.ആർ.ടി.സിയുടെ 'ഇരുട്ടടി'. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഭാഗത്തേക്കുള്ള യാത്രക്കാരാണ് രാത്രിയിലെ സർവിസ് റദ്ദാക്കിയതിനാൽ വലയുന്നത്. രാത്രി 8.30ന് കൽപറ്റയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള സർവിസാണ് മൂന്നു ദിവസമായി റദ്ദാക്കിയത്. വൈകീട്ട് 6.10നുശേഷം അടുത്ത ബസിനായി യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കണം. കൽപറ്റയിലെയും മേപ്പാടിയിലെയും ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. മുണ്ടക്കൈ, അട്ടമല, ചൂരൽമല, പുത്തുമല, കള്ളാടി, താഞ്ഞിലോട് തുടങ്ങിയ ഗ്രാമീണ മേഖലകളിലെ സാധാരണക്കാർ കെ.എസ്.ആർ.ടി.സിയെയാണ് പ്രധാനമായും ഗതാഗതത്തിന് ആശ്രയിക്കുന്നത്. രാത്രിയിൽ ഇവിടേക്ക് യാത്രാക്ലേശം രൂക്ഷമാണ്. കൽപറ്റയിൽനിന്ന് വൈകീട്ട് 6.10നുള്ള അട്ടമല ബസിനുശേഷം രാത്രി 8.30നായിരുന്നു അടുത്ത ബസ്. ഇൗ സർവിസാണ് മൂന്നു ദിവസമായി മുടങ്ങിയത്. പിന്നെ 9.15നാണ് ബസുള്ളത്. വിവിധ സ്ഥാപനങ്ങളിൽനിന്ന് ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന നിരവധി പേരാണ് രാത്രിയിൽ വലയുന്നത്. റമദാൻ കാലമായതിനാൽ നോമ്പുതുറ അടക്കമുള്ള ചടങ്ങുകൾക്ക് സമയത്തെത്താനാകാതെ ദുരിതത്തിലാകുന്നവരും നിരവധി. ട്രിപ് മുടക്കിയ രാത്രി 8.30നുള്ള സർവിസ് 9.30ന് മുണ്ടക്കൈയിലെത്തി രാവിലെ 6.50ന് കുറുമ്പാലക്കോട്ടയിലേക്കാണ് സർവിസ് നടത്തുന്നത്. ജോലിക്ക് പോകുന്നവരും വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന സർവിസാണിത്. ശരാശരിക്കും മുകളിൽ കലക്ഷനുള്ള ഈ സർവിസ് റദ്ദാക്കുന്നതോടെ പ്രതിദിനം കെ.എസ്.ആർ.ടി.സിക്ക് വൻ തുക നഷ്ടം സംഭവിക്കുന്നു. രാത്രി ഏഴിന് ചൂരൽമല ഭാഗത്തേക്കുള്ള സർവിസ് മാസങ്ങൾക്കു മുമ്പ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കൽപറ്റ-മുണ്ടക്കൈ റൂട്ടിൽ കലക്ഷനില്ലെന്ന കാരണമാണ് അധികൃതർ ട്രിപ്പുമുടക്കത്തിന് കാരണമായി ആവർത്തിക്കാറുള്ളത്. എന്നാൽ, അധികൃതരുടെ അനാസ്ഥ കാരണമാണ് കലക്ഷൻ കുറയുന്നതെന്ന് യാത്രക്കാർ ആേരാപിക്കുന്നു. കൽപറ്റ-വടുവൻചാൽ, കൽപറ്റ-മുണ്ടക്കൈ, ചൂരൽമല, അട്ടമല റൂട്ടുകളിലെ ടൈം ഷെഡ്യൂളുകൾ പരിഷ്കരിച്ചാൽ സർവിസുകൾ ലാഭത്തിലാക്കാമെന്ന് അവർ പറയുന്നു. ചൂരൽമല ഭാഗത്തേക്കുള്ള മിക്ക കെ.എസ്.ആർ.ടി.സി സർവിസുകൾക്കും തൊട്ടുമുന്നിലായാണ് വടുവൻചാൽ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നത്. മേപ്പാടി-ചൂരൽമല റൂട്ടിൽ വില്ലനാകുന്നത് സമാന്തര ടാക്സി സർവിസാണ്. പകൽസമയങ്ങളിൽ മാത്രമാണ് ഇവർ നിരത്തിലുണ്ടാവുക. കെ.എസ്.ആർ.ടി.സിക്ക് മുന്നിലും പിന്നിലുമായുള്ള ഇവയുടെ ഒാട്ടം കലക്ഷൻ കുറയാൻ ഇടയാക്കുന്നതായി പരാതിയുണ്ട്. സമാന്തര ടാക്സി സർവിസുകളെ നിയന്ത്രിച്ചാൽ തെന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ ലാഭത്തിലാക്കാമെന്നാണ് യാത്രക്കാർ പറയുന്നത്. - സ്വന്തം ലേഖകൻ BOX സർവിസുകൾ റദ്ദാക്കിയത് ടയർക്ഷാമം കാരണം * ജില്ലയിൽ 37ഒാളം സർവിസുകൾ റദ്ദാക്കി കൽപറ്റ: ടയറുകളും സ്പെയർപാർട്സും ഇല്ലാത്തതാണ് ഗ്രാമീണ മേഖലകളിലേക്കുള്ള സർവിസുകൾ റദ്ദാക്കാനുള്ള കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ജില്ലയിൽ 37ഒാളം സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. കൽപറ്റയിൽനിന്ന് മുണ്ടക്കൈ, ചൂരൽമല ഭാഗത്തേക്കുള്ള അഞ്ച് ട്രിപ്പുകൾ റദ്ദാക്കി. കൽപറ്റയിൽനിന്ന് കോഴിേക്കാേട്ടക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുമുള്ള സർവിസുകളും റദ്ദാക്കി. കല്ലോടി, വാളാട് ഭാഗത്തേക്കുള്ള ഏതാനും സർവിസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ടയർക്ഷാമമാണ് മിക്ക ബസുകളെയും കട്ടപ്പുറത്താക്കിയത്. ടയറുകളും സ്പെയർപാർട്സും ഡിപ്പോകളിലെത്തുന്നതോടെ സർവിസുകൾ പുനരാരംഭിക്കുമെന്നും പറഞ്ഞു. ----------------------------------------------- അധ്യാപക നിയമനം വൈത്തിരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി (പാർട്ട്ടൈം), ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപകരുടെ നിലവിലെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കും. തരുവണ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, മലയാളം, ഫിസിക്കൽ എജുേക്കഷൻ എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.