കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

വടകര: കഞ്ചാവുമായി എക്സൈസി​െൻറ പിടിയിലായ യുവാവ് റിമാൻഡിലായി. തലശ്ശേരി ടെമ്പിൾ ഗേറ്റ് ഖദീജ മൻസിലിൽ സിയാദാണ് (35) റിമാൻഡിലായത്. 1.400 കിലോ കഞ്ചാവുമായി ശനിയാഴ്ച മൂന്നരയോടെ വടകര നാരായണനഗർ പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിലാണ് ഇയാൾ എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കിയ സിയാദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.