വിഷ്ണുമംഗലം ബണ്ടി​െൻറ നാല് ഷട്ടറുകളും തുറന്നു

നാദാപുരം: വടകരയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ വിഷ്ണുമംഗലം ബണ്ടി​െൻറ നാല് ഷട്ടറുകളും തുറന്നു. മലയോരത്ത് മഴ ശക്തമായതോടെ ബണ്ടിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞയാഴ്ച ബണ്ടി‍​െൻറ ഒരു ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിട്ടിരുന്നു. ബാക്കിയുള്ള മൂന്ന് ഷട്ടറുകളാണ് ക്രെയിനി​െൻറ സഹായത്തോെട ഉയർത്തിയത്. ബണ്ടിൽ ചളിനിറഞ്ഞ് സംഭരണശേഷി കുറഞ്ഞതിനാൽ വേനൽമഴയിൽ തന്നെ ബണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. കഴിഞ്ഞ ഒരാരാഴ്ചയോളമായി ചളി കലർന്ന വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ബണ്ടിലെ ചളിയും മണലും നീക്കാൻ നടപടിയുണ്ടാവാത്തതാണ് കാലവർഷത്തിനു മുമ്പേ ഇത് നിറഞ്ഞുകവിയാൻ ഇടയാക്കിയത്. കോളജുകളുടെ ദുഷ്പ്രവണതകൾക്കെതിരെ സമരരംഗത്തിറങ്ങുമെന്ന് നാദാപുരം: മേഖലയിലെ കാമ്പസുകളിൽ അധ്യയനവർഷം വിദ്യാർഥികളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ പീഡിപ്പിക്കുന്ന റാഗിങ്, ഡൊണേഷൻ, തലവരിപ്പണം വാങ്ങൽ പോലുള്ള ദുഷ്പ്രവണതകൾക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുകയും നിയമപരമായി നേരിടുകയും ചെയ്യുമെന്ന് എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഫയാസ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ മുഹമ്മദ്‌ പേരോട് ഉദ്ഘാടനം ചെയ്തു. മുഹ്സിൻ വളപ്പിൽ, നദീം അലി എന്നിവർ സംസാരിച്ചു. കെ.വി. അർഷാദ് സ്വാഗതവും ആഷിഖ് ബഷീർ നന്ദിയും പറഞ്ഞു. മാറ്റിവെച്ചു വാണിമേൽ: ഫോക്കസ് വാണിമേലി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്‌ച നടത്താൻ നിശ്ചയിച്ച വിദ്യാഭ്യാസ കരിയർ പ്രോഗ്രാം നിപ വൈറസ് ജാഗ്രത നിർദേശമുള്ളതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.