കാവുന്തറയിൽ പശു പേയിളകി ചത്തു

നടുവണ്ണൂർ: കാവുന്തറ പള്ളിയത്ത് കുനിയിലെ ഓച്ചല്ലൂർ കുഞ്ഞിരാമ​െൻറ കറവപ്പശുവിന് പേയിളകി. തൊഴുത്തിൽ കെട്ടിയ പശുവിന് ശനിയാഴ്ച രാവിലെ മുതൽ അസുഖത്തി​െൻറ ലക്ഷണം കണ്ടിരുന്നു. വൈകീട്ട് രേണ്ടാടെ പേവിഷബാധയുടെ ലക്ഷണമാണെന്ന് തിരിച്ചറിഞ്ഞു. പശുവിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ പേരാമ്പ്രയിൽനിന്ന് പോലീസെത്തി കൂടുതൽ കയറുകെട്ടി സുരക്ഷിതമാക്കി. കോട്ടൂർ വെറ്ററിനറി സർജൻ ഡോ. പി.പി. ബിനീഷും നടുവണ്ണൂർ വെറ്ററിനറി സർജൻ ഡോ. പി.എം. സുബീഷും സ്ഥലത്തെത്തി. ദയാവധത്തിന് കുത്തിവെപ്പെടുക്കാതെ കൂടുതൽ സമയം അനുവദിച്ചു. പത്തു ദിവസം മുമ്പാണ് പശുവിനെ വിലക്ക് വാങ്ങിയിരുന്നത്. അനുശോചിച്ചു നടുവണ്ണൂർ: നടുവണ്ണൂരിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ കടുക്കാം തൊഴിൽ മൂസ ഹാജിയുടെ നിര്യാണത്തിൽ നടുവണ്ണൂർ ടൗൺ ലീഗ് കമ്മിറ്റി അനുശോചിച്ചു. എം.കെ. പരീത് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുതിയപ്പുറം, സിറാജ് നടുവണ്ണൂർ, മണോളി ഇബ്രാഹിം, കെ. മൊയ്തു, സുഹാജ് നടുവണ്ണൂർ, പി. ലത്തീഫ്, പി.കെ. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. തപാൽ സമരം ഒത്തുതീർപ്പാക്കണം -ദലിത് ബഹുജന ഐക്യവേദി നടുവണ്ണൂർ: തപാൽസമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കണമെന്ന് നടുവണ്ണൂർ മേഖല ദലിത് ബഹുജന ഐക്യവേദി ആവശ്യപ്പെട്ടു. തപാൽസമരം ഒത്തുതീർപ്പാക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. എം.വി. രവി അധ്യക്ഷത വഹിച്ചു. റാഷിദ് എലങ്കമൽ, സവിൻ ലാൽ, സി.എം. രാജൻ, കല്യാണി വേലായുധൻ, പി.ആർ. അതുല്യ, പി.ടി. ശ്രീധരൻ, എ.എം. മാധവൻ, ജാവേദ് എലങ്കമൽ, എ.എം. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.