പ്ലാസ്​റ്റിക്കിനോട്​ വിടപറയാനൊരുങ്ങി കുന്ദമംഗലം

കുന്ദമംഗലം: രോഗങ്ങൾ പടർത്തുന്ന കൊതുകിന് വളരാൻ സാഹചര്യമൊരുക്കുകയും മണ്ണിനെ നശിപ്പിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്കിനോട് പൂർണമായും വിടപറയാനൊരുങ്ങി കുന്ദമംഗലം. പരിസ്ഥിതിദിനമായ ജൂൺ അഞ്ച് മുതൽ മുഴുവൻ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധനം ഏർപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനമെടുത്തിരിക്കയാണ്. പൊതുജനങ്ങളുടെ പൂർണ പിന്തുണയോടെയാണ് പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തി​െൻറ രണ്ടാംഘട്ടം നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിരുന്നെങ്കിലും മൈക്രോൺ അളവ് സംബന്ധമായ പ്രശ്നമുണ്ടായതിനാൽ ഇത് വേണ്ടത്ര ഫലപ്രദമായിരുന്നില്ല. എന്നാൽ, ഇത്തവണ ജൂൺ അഞ്ചിനുശേഷം കടകളിൽ പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടാൽ പൊലീസി​െൻറ സഹായത്തോടെ പരിശോധന നടത്തി പിഴ ചുമത്തുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ്. പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതി​െൻറ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ, പൊതുജനങ്ങൾ ഇറച്ചിക്കടകളിലും മത്സ്യക്കടകളിലും വരെ തുണികൊണ്ടുള്ള സഞ്ചി ഉപയോഗിക്കേണ്ടിവരും. ഭാവിയിൽ എല്ലാതരം പ്ലാസ്റ്റിക്കുകളും പഞ്ചായത്ത് പരിധിയിൽ നിരോധിക്കുന്നതിനു കൂടി ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പൂർണമായി നിരോധനമേർപ്പെടുത്തുന്നതെന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സൗദ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.