'ഭൂമിയിലെ മാലാഖ' സ്വിച്ചോൺ കർമം നിർവഹിച്ചു

മേപ്പയൂർ: ആതുരശുശ്രൂഷക്കിടെ ജീവൻ പൊലിഞ്ഞ പേരാമ്പ്ര ഗവ. ആശുപത്രിയിലെ നഴ്സ് ലിനി സജീഷി​െൻറ ഓർമക്കുവേണ്ടി എസ്.എസ്.എം വിഷൻ കോഴിക്കോട് നിർമിക്കുന്ന ഭൂമിയിലെ മാലാഖ എന്ന കവിത ആവിഷ്കരണത്തി​െൻറ സ്വിച്ചോൺ കർമം മേപ്പയൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ നിർവഹിച്ചു. മേപ്പയൂർ പ്രസ്ക്ലബ് പ്രസിഡൻറ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. സോന പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മനോജ് പൊൻപറ രചനയും ഷാജി പയ്യോളി സംവിധാനവും ചെയ്യുന്ന കവിത ആവിഷ്കരണ ചടങ്ങിൽ സ്വാഗതസംഘം കൺവീനർ കെ.എം. സുരേഷ് ബാബു, സി.എം. ബാബു, ചക്രപാണി കുറ്റ്യാടി, കനകദാസ് പയ്യോളി, റെറ്റിന രമേശ്, വിനോദ് കൃഷ്ണഗുഡി, കൊല്ലം കണ്ടി വിജയൻ എന്നിവർ സംസാരിച്ചു. ജൂൺ അവസാന വാരം കോഴിക്കോട് വെച്ച് എസ്.എസ്.എം വിഷ​െൻറ നേതൃത്വത്തിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്കുവേണ്ടി ഏകദിന ശിൽപശാലയും ജില്ലയിലെ ഏറ്റവും നല്ല ആയുർവേദ-അലോപതി ഡോക്ടർമാർക്ക് ആരോഗ്യമിത്ര പുരസ്കാരവും ആശ വളൻറിയർമാർക്ക് സേവനരത്നാ പുരസ്കാരവും നൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.