സ്​കൂൾ കെട്ടിടം അപകടാവസ്ഥയിൽ: വർഷങ്ങളായിട്ടും പൊളിച്ചുമാറ്റിയില്ല

കോഴിക്കോട്: നടുവട്ടം ഗവ. യു.പി സ്കൂളിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം വർഷങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചുനീക്കിയില്ല. സ്കൂളി​െൻറ ഭാഗത്തുനിന്ന് നിരന്തരം സമ്മർദമുണ്ടായിട്ടും പഴയ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികളൊന്നും അധികാരികളുെട ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബേപ്പൂർ മണ്ഡലത്തിലെ പ്രധാന യു.പി സ്കൂളായിട്ടും വികസന കാര്യത്തിൽ പിന്നിലാണ് ഇൗ സ്കൂൾ. 90 ശതമാനവും സാധാരണക്കാരായ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ഇവർ ചൂണ്ടിക്കാട്ടുന്നു. നൂറു വർഷത്തിലധികം ചരിത്രമുള്ള ഇൗ സ്കൂളിൽ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ചുനീക്കാനുള്ള ആവശ്യം വർഷങ്ങൾക്കു മുേമ്പയുള്ളതാണ്. ഇൗ കെട്ടിടം പൊളിച്ചുമാറ്റിയാൽ സ്കൂളി​െൻറ മാസ്റ്റർ പ്ലാനിലെ മറ്റു വികസന പ്രവർത്തനങ്ങൾ തുടങ്ങാനാകും. കെട്ടിടം അപകടവസ്ഥയിലായ ആറു വർഷം മുമ്പ് തന്നെ ക്ലാസുകൾ നിർത്തിവെച്ചിരുന്നു. ആദ്യം ഒന്നാം നിലയിലെ കെട്ടിടത്തിലെ ക്ലാസുകളും പിന്നീട് താഴെ നിലയിലും പൂർണമായും പഠനം നിർത്തിവെക്കുകയായിരുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്. 450 ആൺകുട്ടികളും 428 പെൺകുട്ടികളുമടക്കം 878 വിദ്യാർഥികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. നിലവിൽ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളുണ്ടെങ്കിലും കുട്ടികളുടെ അനുപാതത്തിനനുസരിച്ച് ക്ലാസ് മുറികളില്ല. കലാപഠനം, ഉപഭാഷ പഠനം എന്നിവക്ക് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ മുറികളും ഇല്ല. പഠനസാമഗ്രികൾ സൂക്ഷിക്കാനുള്ള അലമാരകളും ശാസ്ത്രപരീക്ഷണ ഉപകരണങ്ങളും വേണ്ടത്രയില്ല. സ്കൂൾ പൊളിച്ച് ലേലംവിളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ബുദ്ധിമുട്ടുകളാണ് പഴയ കെട്ടിടം പൊളിക്കുന്നതു വൈകിയതെന്നും എന്നാൽ, സർക്കാറി​െൻറ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് റിപ്പോർട്ട് നൽകിയാൽ നടപടികൾ വേഗത്തിലാകുമെന്നും കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.