വിജയികൾക്ക് അനുമോദനവും പുസ്തകവിതരണവും നടത്തി

രാമനാട്ടുകര: മിത്രം െറസി. അസോസിയേഷ​െൻറ പരിധിയിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജനറൽ ബോഡി യോഗം അനുമോദിച്ചു. വാർഡ് കൗൺസിലർ പുഷ്പമണി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരവും വിദ്യാർഥികൾക്കുള്ള പുസ്തക വിതരണവും നടത്തി. അസോ. പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. വിപിന കൃഷ്ണൻ, മോഹനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പറമ്പൻ സ്വാഗതവും സതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.