കർഷക കോൺഗ്രസ്​ ധർണ

വില്യാപ്പള്ളി: വില്യാപ്പള്ളി കൃഷിഭവനു മുന്നിൽ കർഷക കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. പ്രകൃതി ക്ഷോഭത്താൽ വീട്, കൃഷി എന്നിവ നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകുക, കർഷക പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ നടത്തിയത്. ജില്ല പ്രസിഡൻറ് ഐപ്പ് വടക്കേത്തടം ഉദ്ഘാടനം ചെയ്തു. ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.ബി. പ്രകാശ്കുമാർ, സി.പി. വിശ്വനാഥൻ, എൻ. രാജശേഖരൻ, പി. കുഞ്ഞികൃഷ്ണൻ, ആർ. വിജയൻ, വി. ചന്ദ്രൻ, വി. കുഞ്ഞിമൂസ, പൊന്നാന്ത് മുരളീധരൻ, സി.പി. ബിജു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.