അതിജീവനത്തിെൻറ കഥയുമായി നടുവണ്ണൂർ സർക്കാർ മാപ്പിള എൽ.പി സ്കൂൾ

നടുവണ്ണൂർ: എട്ട് കുട്ടികളുമായി അടച്ചുപൂട്ടലി​െൻറ വക്കത്തുനിന്ന ഒരു വിദ്യാലയത്തിൽ ഈ വർഷം ചേർന്നത് എഴുപതോളം വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ മികവി​െൻറ കഥയാണ് നടുവണ്ണൂർ മാപ്പിള എൽ.പി സ്കൂളിന് പറയാനുള്ളത്. 1961ൽ സ്ഥാപിതമായ സ്കൂളിന് അതിജീവനത്തി​െൻറ കഥകൂടിയുണ്ട് പറയാൻ. നടുവണ്ണൂർ ബോർഡ് മാപ്പിള എൽ.പി സ്കൂൾ എന്നറിയപ്പെട്ട വിദ്യാലയം കുറുമ്പ്രനാട് താലൂക്കിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ചുരുക്കം സ്കൂളുകളിലൊന്നാണ്. പരിസരപ്രദേശങ്ങളിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഇൗ സ്കൂളിനെയായിരുന്നു. ആയിരങ്ങൾ ഇവിടെനിന്ന് വിദ്യാഭ്യാസം നേടി. 2008ൽ അടച്ചുപൂട്ടലി​െൻറ വക്കത്തെത്തിയപ്പോൾ കീഴ്ക്കോട്ടു കടവിലെ നാട്ടുകാർ ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസാമിയ്യ മദ്റസയിൽ നാലു വർഷം സ്കൂൾ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറി. നിലവിൽ സ്കൂൾ വളർച്ചയുടെ പടവുകൾ കയറുകയാണ്. വിശാലമായ ക്ലാസ്മുറികൾ, സ്മാർട്ട് ക്ലാസ് റൂം, കല-കായിക മേഖലകളിൽ മികച്ച പ്രകടനം, ജൈവ പച്ചക്കറി കൃഷി, ടൈൽസ് പതിച്ച ക്ലാസ് മുറികൾ, മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇന്ന് ഈ സ്കൂളിനുണ്ട്. 60 വിദ്യാർഥികളിൽ താഴെയുള്ള വിദ്യാലയങ്ങളാണ് ഫോക്കസ് സ്കൂളുകൾ ആയിട്ട് കണക്കാക്കുന്നത്. ഇൗ ഗണത്തിലായിരുന്ന സ്കൂൾ കഴിഞ്ഞ വർഷത്തോടെ ഫോക്കസ് ഗണത്തിൽനിന്ന് പുറത്തുകടന്നു. ഇന്ന് പ്രീപ്രൈമറിയടക്കം 130ഓളം വിദ്യാർഥികളാണ് ഇവിടെയുള്ളത്. കുട്ടികളെ തേടി അധ്യാപകർ ഈ വർഷം വീട് കയറിയില്ല. ഗ്രാമപഞ്ചായത്ത് ഇപ്പോൾ രണ്ട് ക്ലാസ് റൂമിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ഇതി​െൻറ പ്രവൃത്തി ഉടനെ തുടങ്ങും. മന്ത്രി ടി.പി. രാമകൃഷ്ണൻ രണ്ട് സ്മാർട്ട് ക്ലാസ് റൂമിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളും പുരുഷൻ കടലുണ്ടി എം.എൽ.എ അനുവദിച്ചതാണ്. ഹെഡ്മാസ്റ്റർ മുരളീധരൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് നവാസ്, സ്കൂൾ ഭരണസമിതി ചെയർമാൻ വീരാൻ, വികസന സമിതി ചെയർമാൻ ഒ.പി. രവീന്ദ്രൻ നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. നാട്ടുകാരും ഗ്രാമപഞ്ചായത്തും ഒത്തൊരുമിച്ച് പ്രവർത്തിച്ചതി​െൻറ വിജയകഥയാണ് ഈ വിദ്യാലയത്തിന് പറയാനുള്ളത്. യു.പി സ്കൂളാക്കണമെന്ന ആവശ്യവും നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.