അനുമോദിച്ചു

ആയഞ്ചേരി: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്രിയദർശിനി പ്ലാനേറ്ററിയവും സംസ്ഥാനത്തെ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തിയ ഇൻകൾകേറ്റ് സ്കോളർഷിപ്പിന് സെലക്ഷൻ ലഭിച്ച ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുതിയോട്ടിൽ മുഹമ്മദ് നിഹാലിനെ സ്കൂൾ സ്റ്റാഫും പി.ടി.എയും അഭിനന്ദിച്ചു. സ്കൂൾ ഹാളിൽ ചേർന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് രമേശ് നൊച്ചാട്ട് ഉപഹാരം സമർപ്പിച്ചു. ഹെഡ്മാസ്റ്റർ അക്കാളി അസീസ്, സി.എച്ച്. മൊയ്തു, ഇല്യാസ് മാങ്ങോട്, സതീശൻ, ബിന്ദു, സൂരജ, മുർഷിദ, സലീന എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.