പന്തീർപാടത്ത്​ കെ.എസ്​.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു

കുന്ദമംഗലം: ദേശീയപാതയിൽ പന്തീർപാടം അങ്ങാടിയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് അപകടം. ഇരു ബസുകളുടെയും മുൻഭാഗം തകർന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് വന്ന സൂപ്പർ ഡീലക്സ് ബസും എതിർദിശയിൽ കൽപറ്റയിലേക്ക് പോയ ടൗൺ ടു ടൗൺ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രാഷ്ട്രപതിക്ക് ഭീമഹരജി നൽകും കുന്ദമംഗലം: പട്ടികജാതി-വർഗ പീഡന നിരോധനനിയമം പൂർവസ്ഥിതിയിലാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രഷ്ട്രപതിക്ക് ഭീമഹരജി നൽകും. ഇന്ത്യൻ യൂനിയൻ ദലിത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഒപ്പുശേഖരണം നടത്തുന്നത്. ഒരുലക്ഷം പേർ ഒപ്പിട്ട ഹരജിയാണ് നൽകുന്നത്. കുന്ദമംഗലത്ത് നടന്ന ഒപ്പുശേഖരണം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യു.സി. രാമൻ, തെറ്റത്ത് രവി, ആമ്പ്രമ്മൽ കൃഷ്ണൻകുട്ടി, ഇയ്യാറമ്പിൽ ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.