സ്​കൂട്ടറിലെത്തിയ മോഷ്​ടാവ്​ യുവതിയുടെ രണ്ടരപ്പവൻ മാല കവർന്നു

വേങ്ങേരി: ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ കഴുത്തിൽനിന്ന് സ്കൂട്ടറിലെത്തിയ ആൾ മാല കവർന്നു. തണ്ണീർപന്തലിനും എം.എസ്.എസ് സ്കൂളിനും ഇടക്കുവെച്ചാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ യുവതിയുടെ കഴുത്തിൽനിന്ന് രണ്ടരപ്പവൻ മാല കവർന്നത്. ബന്ധുക്കളോടൊപ്പം വീട്ടിലേക്ക് നടന്നുപോകവെ പിന്നിൽനിന്നെത്തിയ സ്കൂട്ടർ യാത്രികൻ മാല തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. നിലത്തുവീണ സ്ത്രീയെ എഴുന്നേൽപിച്ച് മറ്റുള്ളവർ ഒച്ചവെച്ചെങ്കിലും ഇരുട്ടിൽ മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. ചേവായൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.