നിപ​: ഹോമിയോ പ്രതിരോധ മരുന്നുകൾ ഉടനെ നൽകേണ്ടെന്ന്​

കോഴിക്കോട്: നിപ വൈറസുമായ ബന്ധപ്പെട്ട് ഹോമിയോ പ്രതിരോധ മരുന്നുകൾ ഉടനെ നൽകേണ്ടെന്നും ഇതു സംബന്ധിച്ചുള്ള ഗവേഷണത്തിന് കുറച്ചുകൂടെ സമയം ആവശ്യമുണ്ടെന്നും ഹോമിയോപതി സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച്‌ ഡയറക്ടർ ഡോ. ആർ.കെ. മഞ്ചന്ദ. ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ നടന്ന നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ വൈറസിനെക്കുറിച്ച് വ്യക്തമായ പഠനങ്ങൾക്കു ശേഷമേ ഇതുമായി ബന്ധപ്പെട്ട ഹോമിയോ മരുന്നുകളെക്കുറിച്ച് നിർദേശിക്കാനാകു. നിലവിൽ നിപ ചികിത്സക്കുള്ള മരുന്ന് ഹോമിയോപതിയിലില്ല. പ്രതിരോധത്തിനുള്ള മരുന്നുകളെക്കുറിച്ചാണ് ഗവേഷണം തുടരുന്നത്. കേരളത്തിലെ ഹോമിയോ വകുപ്പ് നിപ വൈറസുമായി ബന്ധപ്പെട്ട് പഠനം തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതൽ വിപുലപ്പെടുത്തണം. സർക്കാർ തലത്തിൽ നിലവിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാനുള്ള തീരുമാനം ഉണ്ടായിട്ടില്ല. നിപ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധിപേർ ഹോമിയോ മരുന്നുകൾ ആവശ്യപ്പെട്ടു വരുന്നതായി അറിഞ്ഞിട്ടുണ്ട്. എന്നാൽ, സമ്മർദത്തിന് വഴങ്ങി ധിറുതികൂട്ടി ഒരു തീരുമാനം എടുേക്കണ്ടതില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ പ്രതിരോധ മരുന്ന് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ ഹോമിയോപതി വകുപ്പ് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ നിയമ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കോഴിക്കോട് ഹോമിയോ ഡി.എം.ഒ കവിത പുരുഷോത്തമൻ പറഞ്ഞു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ്‌ പ്രിൻസിപ്പൽ ഡോ. നിഷ പോൾ, കണ്ണൂർ ഹോമിയോ ഡി.എം.ഒ ഡോ. ബിജുകുമാർ, ഡോ. ശ്രീവത്സൻ മോനോൻ, ഹോമിയോപതി സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു. റാപ്ഡ് ആക്ഷന്‍ എപ്പിഡമിക് കണ്‍ട്രോള്‍ സെല്‍ (റീച്ച്) കോഴിക്കോട്ട് നിപ രോഗബാധിത പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങൾ കേന്ദ്ര സംഘം പരിശോധിച്ചു റിപ്പോർട്ട് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.