നഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകണം ^മുല്ലപ്പള്ളി

നഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകണം -മുല്ലപ്പള്ളി പേരാമ്പ്ര: രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം കീഴ്വഴക്കങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. കാലവര്‍ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വ്യത്യസ്ത രീതിയിലുള്ള ജ്വരങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. ഇതിന് കാരണക്കാരായ വൈറസുകള്‍ ഏതെന്ന് കണ്ടുപിടിക്കാന്‍ സംസ്ഥാനത്ത് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രം സ്ഥാപിക്കണം. ഇതിന് കേന്ദ്രത്തെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളോ ഉപകരണങ്ങളോ ലഭ്യമാകുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതായും ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രോഗബാധിതരായവര്‍ക്കും അംഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബത്തിനും അര്‍ഹമായ സഹായം അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ, വൈസ് പ്രസിഡൻറ് എൻ.പി. വിജയന്‍, കെ. ബാലനാരായണൻ, സത്യന്‍ കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, മുനീര്‍ എരവത്ത്, മൂസ കോത്തമ്പ്ര, ഇ.വി. രാമചന്ദ്രൻ, ഇ.ടി. സരീഷ്, പാളയാട്ട് ബഷീർ, ആനേരി നസീർ, കെ.വി. രാഘവൻ, കെ. പ്രദീപന്‍ എന്നിവർ സംബന്ധിച്ചു. രാജീവ് ഗാന്ധി അനുസ്മരണം പേരാമ്പ്ര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ ദിനത്തിൽ പേരാമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് അനുസ്മരണം നടത്തി. പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്ത് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് വടകര പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റംഷാദ് പാണ്ടിക്കോട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ.പി. മുഹമ്മദ്, സായൂജ് അമ്പലക്കണ്ടി, പി.കെ. അനൂപ്, കെ.സി. അനീഷ്, അജ്മൽ ചേനായി, ഷാജഹാൻ കാരയാട്, ഷൻവീർ, പ്രഗീഷ് പാറാട്ടുപാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.