നാടി​െൻറ ഐക്യം വിളിച്ചോതി മൈത്രീ സംഗമം

പേരാമ്പ്ര: നൊച്ചാട് ഇൻസൈറ്റ് പാറച്ചോല എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന മൈത്രീ സംഗമവും സമൂഹ ഇഫ്താർ വിരുന്നും ശ്രദ്ധേയമായി. വൈകീട്ട് നടന്ന സാംസ്‌കാരിക സംഗമം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് ചെയർമാൻ ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം നൊച്ചാട് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ്‌ നിർവഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ആയി ചുമതലയേറ്റ ഡോ. കെ.എം. നസീറിന് സ്നേഹോപഹാരം പി.സി. ഇബ്രാഹിം കൈമാറി. സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പി.എം. ഷംസീർ, മികച്ച ജൈവ കർഷകക്കുള്ള അവാർഡ് നേടിയ കെ.പി. ഖദീജ കുട്ടി, എസ്.എസ്.എൽ.സി, പ്ലസ് ടു, മെഡിക്കൽ എൻട്രൻസ്, എൽ.എസ്.എസ് വിജയികൾ എന്നിവരെ ആദരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പഠന ക്ലാസിന് അൻവർ ഷാ നൊച്ചാട്, നൊച്ചാട് മഹല്ല് ഖത്തീബ് സിദ്ദീഖ് ദാരിമി, ചാലിക്കര മഹല്ല് ഖത്തീബ് മുഹമ്മദ് അലി ബാഖവി എന്നിവർ നേതൃത്വം നൽകി. വാർഡ് മെംബർ സനില ചെറുവറ്റ, സി. ബാലൻ, കെ.പി. കുഞ്ഞമ്മദ്, ടി.കെ. അസൈനാർ, എൻ.പി. അസീസ്, സത്യൻ മാസ്റ്റർ, വി.എം. അഷ്‌റഫ്‌. കെ.പി. അബൂബക്കർ, പി.സി. മുഹമ്മദ്‌ സിറാജ്, പി.പി. നാസർ, ടി.കെ. മുഹമ്മദ്‌ അലി, ടി.കെ. നൗഫൽ, ഡോ. പി.എം. ഷംസീർ, ഷാദ് മുബാറക്, പി.എം. സാലിഹ്, പി.സി. ഷനാസ്, പി.സി. മുഹമ്മദ്‌ റാഫി, പി. അബൂബക്കർ, പി. ബഷീർ, കെ. ഇസ്ഹാഖ്, എം. മുഹമ്മദ്, മനോജ്‌ മാസ്റ്റർ, കെ. കുമാരൻ, വി.പി.കെ. റഷീദ് സംസാരിച്ചു. സമൂഹ ഇഫ്താർ വിരുന്നും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.