നിപ വൈറസ്: ഭീതി പരത്തരുത് ^സോളിഡാരിറ്റി

നിപ വൈറസ്: ഭീതി പരത്തരുത് -സോളിഡാരിറ്റി കോഴിക്കോട്: നിപ വൈറസി​െൻറപേരിൽ അനാവശ്യ ഭീതി പരത്തരുതെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. കൂടുതൽ പേരിലേക്ക് പനി പടരാതിരിക്കാൻ ജാഗ്രതയും മുൻകരുതലും ഉണ്ടാവണം. സർക്കാറും ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളും സേവനങ്ങളും സ്തുത്യർഹമാണ്. എന്നാൽ, സോഷ്യൽ മീഡിയകളിലൂടെയും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങൾ അനാവശ്യമായ ഭീതിയാണ് സൃഷ്ടിക്കുന്നത്. നിപ വൈറസ് ബാധിച്ച് മരിച്ചവരെ യോഗം അനുശോചിച്ചു. സേവനത്തി​െൻറ പര്യായമായി മാറിയ നഴ്സ് ലിനിയെ പ്രത്യേകം അനുസ്മരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. അശ്കറലി, സദ്റുദ്ദീൻ പുല്ലാളൂർ, ശഫീഖ് ഓമശ്ശേരി, കെ. നൂഹ്, ശമീർബാബു കൊടുവള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.