കാരുണ്യംതേടി നസീർ

കോഴിക്കോട്: വൃക്കകൾ തകരാറിലായ വെള്ളയിൽ ചെക്രയിൻ വളപ്പിൽ സി.വി. നസീറിന് (42) വൃക്ക മാറ്റിവെക്കുന്നതിനുള്ള ധനസമാഹരണത്തിനായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ആറുവർഷമായി ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൂലിപ്പണി ചെയ്താണ് നസീർ കുടുംബം പോറ്റിയിരുന്നത്. രോഗംബാധിച്ച ശേഷം ജോലിക്കുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. സ്വന്തമായി വീടില്ല. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുഖ്യ രക്ഷാധികാരിയായ കമ്മിറ്റിയിൽ എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, എ. പ്രദീപ്കുമാർ എം.എൽ.എ, എം.ടി. പത്മ, തോമസ് മാത്യു (വാർഡ് കൗൺസിലർ) തുടങ്ങിയവർ രക്ഷാധികാരികളാണ്. ചെയർമാനായി എ. സഫറി, കൺവീനറായി കെ.സി. റാഷിദ്, ട്രഷററായി എ.ടി. അബ്ദുൽ ജലീൽ എന്നിവരെ തെരഞ്ഞെടുത്തു. അലഹബാദ് ബാങ്ക്, കോഴിക്കോട് കല്ലായി റോഡ് ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 5044 228 2070, െഎ.എഫ്.എസ് കോഡ്: എ.എൽ.എൽ.എ0210618. കൺവീനർ-ഫോൺ: 9847347647
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.