അനുമോദനവും ധനസഹായ വിതരണവും

മാവൂർ: പൊതു വിദ്യാലയങ്ങളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സീസ്ക മാവൂർ ഉപഹാരം നൽകി അനുമോദിച്ചു. നിർധനനായ യുവാവിന് വീടു നിർമിക്കുന്നതിന് ധനസഹായം വിതരണം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ. ഉസ്മാൻ, അംഗങ്ങളായ സുരേഷ് പുതുക്കുടി, യു.എ. ഗഫൂർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.കെ. ബൈജു, ഡയമണ്ട് ക്ലബ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, പ്രസ് ഫോറം സെക്രട്ടറി ടി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. സീസ്ക പ്രസിഡൻറ് കെ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. അബ്ദുൽ മജീദ് സ്വാഗതവും ജോ. സെക്രട്ടറി പി.സി. മെഹബൂബ് നന്ദിയും പറഞ്ഞു. ഇസ്‌ലാം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മതം -എം.ഐ. ഷാനവാസ് എം.പി മാവൂര്‍: മുഴുവന്‍ മാനുഷിക മൂല്യങ്ങളും സമഞ്ജസമായി സമ്മേളിച്ച മതമാണ് പരിശുദ്ധ ഇസ്‌ലാം എന്ന് എം.ഐ. ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. മാവൂരില്‍ കണ്ണിയത്ത് ഉസ്താദ് നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് അഞ്ചാമത് റമദാന്‍ പ്രഭാഷണത്തി​െൻറ നാലാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലവിക്കുട്ടി മാവൂര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ഹുദവി പാതിരമണ്ണ മുഖ്യപ്രഭാഷണം നടത്തി. എന്‍.വി.കെ. മുഹമ്മദ് ഫൈസി, ടി.പി. സുബൈര്‍ മാസ്റ്റര്‍, അഷ്‌റഫ് റഹ്മാനി, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, വൈത്തല അബൂബക്കര്‍ ഹാജി, ഒ.പി.എം. അഷ്‌റഫ്, സി.എ. ശുകൂര്‍ മാസ്റ്റര്‍, അയ്യൂബ് കൂളിമാട്, ഷാഫി ഫൈസി പൂവാട്ടുപറമ്പ്, ജഅ്ഫര്‍ മാവൂര്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, അബ്ദുറഹ്മാന്‍ ഫൈസി ആയംകുളം, അബ്ദുറഹ്മാന്‍ കുറ്റിക്കടവ്, നിഹാല്‍ വാഫി, യാസിര്‍ വാഫി, സാലിം അശ്അരി എന്നിവർ സംബന്ധിച്ചു. സൈദ് അലവി ആയംകുളം സ്വാഗതവും എം.പി അബ്ദുറസാഖ് താത്തൂര്‍ നന്ദിയും പറഞ്ഞു. ബുധനാഴ്ച കോഴിക്കോട് ഖാദി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.