നഴ്‌സ് ലിനിയുടെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം ^ടി. സിദ്ദീഖ്

നഴ്‌സ് ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -ടി. സിദ്ദീഖ് പേരാമ്പ്ര: നിപ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിെട രോഗം പകര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. ലിനിയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മെംബര്‍ കെ. ബാലനാരായണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിതേഷ് മുതുകാട്, യു.ഡി.എഫ് നേതാക്കളായ കെ.എ. ജോസ്‌കുട്ടി, ജോസ് കാരിവേലി, ആവള ഹമീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.