പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം -സി.പി.എം

കോഴിക്കോട്: നിപ വൈറസ് മൂലമുള്ള പനി പടർന്നു പിടിക്കാതിരിക്കുന്നതിന് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും മുഴുവൻ പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ പാർട്ടി പ്രവർത്തകരും പൊതു ജനങ്ങളും ഇടപെടണം. അപ്രതീക്ഷിതമായുണ്ടായ ഈ സാഹചര്യത്തെ നേരിടുന്നതിന് ജനങ്ങളാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഈ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകരുതെന്നും സെക്രേട്ടറിയറ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.