മുടങ്ങിയ റോഡുപണി തുടങ്ങി

നന്തിബസാർ: പള്ളിക്കര മീത്തലെ പള്ളി പറോളിനട റോഡ് പ്രവൃത്തി വീണ്ടും തുടങ്ങി. 20 വര്‍ഷം മുമ്പാണ് റോഡ് ടാറിങ് നടത്തിയത്. അതിനുശേഷം റോഡിൽ അറ്റകുറ്റപ്പണി പോലും നടന്നിട്ടില്ല. ജനങ്ങള്‍ക്ക് കാല്‍നടക്കുപോലും കഴിയാത്ത അവസ്ഥയില്‍ ജനകീയ കമ്മിറ്റി നിരവധി നിവേദനങ്ങള്‍ നൽകിയിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തു. പറോളിനട മുതല്‍ ചാമക്കാല്‍മുക്ക് വരെയാണ് ഏറ്റവും തകര്‍ന്നത്. കരാർ അടിസ്ഥാനത്തില്‍ ജോലി തുടങ്ങിയിട്ട് ആറ് മാസത്തോളമായി. മുചുകുന്ന് ബാറ്ററി ഫാക്ടറി: കോടതിവിധി കർമസമിതിക്ക് അനുകൂലം നന്തിബസാർ: മുചുകുന്നിൽ സ്ഥാപിക്കുന്ന ബാറ്ററി നിർമാണശാലക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കമ്പനി ഉടമകൾ നൽകിയ ഹരജി ഹൈകോടതി തള്ളി. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്തു കമ്പനി പ്രവർത്തനം തുടങ്ങിയാൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടേണ്ടിവരുമെന്നും, കുടിവെള്ളം മലിനമാവാനിടയുെണ്ടന്നും ജില്ല ഭൂജലവകുപ്പ് കണ്ടെത്തിയിരുന്നു. ഇത് കോടതി ഗൗരവമായി പരിഗണിക്കുകയും പൊലീസ് സംരക്ഷണാവശ്യം തള്ളുകയുമാണുണ്ടായത്. ഫാക്ടറിക്കെതിരായി തുടങ്ങിയ സമരം നാലാം വർഷത്തിലേക്ക്‌ കടക്കുന്ന ഈയവസരത്തിൽ സമരസമിതിയുടെ നിരീക്ഷണം ശരിവെക്കുന്നതാണ്‌ കോടതിവിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.