എരവട്ടൂരിൽ രണ്ടു കറവപ്പശുക്കൾ ചത്തു

പേരാമ്പ്ര: എരവട്ടൂരിൽ രണ്ടു കറവപ്പശുക്കൾ ചത്തതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ. തൊട്ടടുത്ത ദിവസങ്ങളിൽ എരവട്ടൂർ കുഴിച്ചാലിൽ ദാമോദര​െൻറയും വെള്ളയോടുചാലിൽ കെ.യു. കുമാര​െൻറയും രണ്ടു പശുക്കളാണ് ചത്തത്. എന്താണ് രോഗമെന്ന് വ്യക്തമല്ല. വെറ്ററിനറി ഡോക്ടർമാർ പരിശോധന നടത്തി. അതേസമയം, പോസ്റ്റ്മോർട്ടം നടത്താൻ തയാറായില്ലെന്ന് ആരോപണമുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലും മറ്റും നിപ വൈറസ് ബാധയെ തുടർന്ന് ആളുകൾ മരിക്കാനിടയായ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നാണ് നാട്ടുകാരുടെ ആശങ്ക. പശുക്കൾ ചത്തതിനെപ്പറ്റി അന്വേഷണം നടത്താൻ അധികൃതർ തയാറാകണമെന്ന് ക്ഷീരകർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു. ചെറുവണ്ണൂരിലെ ജനങ്ങളുടെ ആശങ്ക അകറ്റണം പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീതാഴയിൽ നിപ വൈറസ് പനി പിടിപെട്ട് മരണം സംഭവിച്ചതിനാൽ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റാനും താൽക്കാലിക ഹെൽത്ത് സ​െൻറർ തുടങ്ങാനും വേണ്ട നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് വെൽെഫയർ പാർട്ടി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുനീർ മുതുകാട് അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, ഷബീർ അഹമ്മദ്, കെ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. ഇസെഡ്.എ. സൽമാൻ, എം.കെ. ഖാസിം, മുഹമ്മദ് നിയാസ്, വി.പി. അസീസ്, പി.പി. അമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.