വാർഷികാഘോഷവും സാംസ്കാരിക സദസ്സും

നന്മണ്ട: ന്യൂലൈറ്റ് ക്ലബ് ആൻഡ് ലൈബ്രറി 23ാം വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ജില്ല പ്രബേഷൻ ഓഫിസർ അഷ്റഫ് കാവിൽ ഉദ്ഘാടനം ചെയ്തു. ഡി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജി.വി. ഷാജു, കെ.പി. ഉല്ലാസ്, ടി.കെ. വത്സൻ, എ.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാരംഗത്ത് മികവുപുലർത്തിയ അനന്തിക, കായികരംഗത്ത് മികവുപുലർത്തിയ ജഗൻ ദേവ്, മഹാത്മ ഗാന്ധി സർവകലാശാലയിൽനിന്നും ഫിസിക്കൽ കെമിസ്ട്രിയിൽ ഒന്നാംറാങ്ക് നേടിയ അനിൽ എടക്കണ്ടിയെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു. വിദ്യാർഥികളെ അനുമോദിച്ചു നന്മണ്ട: നഞ്ചുണ്ടേശ്വരം െറസിഡൻസ് അസോസിയേഷൻ പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കെ. ഷമിൻ നാസർ, കെ.കെ. സ്നേഹ, സി. ദീപിത്ത്, എൽ.എസ്.എസ് നേടിയ കെ. ഷാദ് അമീൻ എന്നിവെര അനുമോദിച്ചു. ഉപഹാര സമർപ്പണവും അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു നിർവഹിച്ചു. സി. ബാലൻ അധ്യക്ഷത വഹിച്ചു. മാസ്റ്റർ പി.കെ. ശ്രീ നന്ദി​െൻറ മാജിക്ഷോയും നടന്നു. തകർന്ന കൾവർട്ട് പുതുക്കിപ്പണിതില്ല; വാഹനാപകടം തുടർക്കഥ നന്മണ്ട: നരിക്കുനി-നന്മണ്ട റോഡിൽ മൂലേം മാവിന് സമീപം തകർന്ന കൾവർട്ട് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു ഭാഗം തകർന്ന കൾവർട്ടി​െൻറ ശേഷിക്കുന്ന ഭാഗം ഏതാനും ആഴ്ചകൾക്ക് മുമ്പ് കാറിടിച്ച് തകരുകയായിരുന്നു. റോഡി​െൻറ വളവുകഴിഞ്ഞ് വരുന്ന ഭാഗത്താണ് ഈ അപകടകെണി. ഇവിടെ ചാടി പോവാത്ത വാഹനങ്ങൾ അപൂർവം. അമിത വേഗതയും വളവുമാണ് യാത്രക്കാരെ തകർന്ന കൾവർട്ടിനെ അദൃശ്യമാക്കുന്നത്‌. രണ്ടുദിവസം മുമ്പ് മറ്റൊരു കാർ കൂടി അപകടത്തിൽപ്പെട്ടത് നാട്ടുകാരെ മാത്രമല്ല യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. വന്നു പതിക്കുന്ന വാഹനങ്ങൾ മിക്കതും പതിക്കുന്നതാവട്ടെ ഇടവഴിയിലേക്കാണ്. കൾവർട്ട് പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.