​ഓമശ്ശേരി പഞ്ചായത്തിൽ സർക്കാർ ഹൈസ്​കൂൾ അനുവദിക്കണം ^ഐക്യവേദി

ഓമശ്ശേരി പഞ്ചായത്തിൽ സർക്കാർ ഹൈസ്കൂൾ അനുവദിക്കണം -ഐക്യവേദി ഒാമശ്ശേരി: ഓമശ്ശേരി പഞ്ചായത്തിൽ സർക്കാർ ഹൈസ്കൂൾ അനുവദിക്കണമെന്ന് കേരള പട്ടികജാതി-വർഗ ഐക്യവേദി ഓമശ്ശേരി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി ഗോത്ര കമീഷൻ ചെയർമാൻ എന്നിവരെ കാണുന്നതിന് സംഘടനയുടെ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് വേലായുധൻ കായലുംപാറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. പ്രഭാഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ. ഗോബാൽ ഷാങ് ക്ലാസെടുത്തു. വിജയൻ ചോലക്കര, പ്രമലാജ്, വേലായുധൻ തച്ചംപൊയിൽ, ജാനു കൂടത്തായി, ലീല കാടംകുനി, മണി മുടൂർ, ബാലൻ അരിക്കൽ, സാമിനി പെരിവില്ലി തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി ചന്ദ്രദാസ് പഴേടത്ത് സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.