'മർഹമ' പദ്ധതി ഉദ്​ഘാടനം

കുന്ദമംഗലം: എസ്.െഎ.ഒ പെരിങ്ങൊളം യൂനിറ്റി​െൻറ വിദ്യാഭ്യാസ സഹായപദ്ധതി 'മർഹമ' ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ. ആദിൽ നിർവഹിച്ചു. മർഹമ കോഒാഡിനേറ്റർ മുനീബ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പ്രദേശത്തുനിന്ന് ഉന്നത വിജയം നേടിയവർക്ക് പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ഉപഹാരങ്ങൾ നൽകി. വാർഡ് അംഗങ്ങളായ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ, ആർ.വി. ജാഫർ, പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ, അബ്ദുൽ ഖാദർ, മുസ്അബ് പെരിങ്ങൊളം, മുഷ്താഖ്, യാസിൻ, നിഹ്ല എന്നിവർ സംസാരിച്ചു. ഉന്നത വിജയികളായ അനഘപ്രസാദ്, ഗൗതമി, അഞ്ജലി കൃഷ്ണ, ഫാത്തിമ റിഫ, സംഗീത്, അക്ഷയ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.