മഴപെയ്താൽ റോഡിലെ വെള്ളമെത്തുന്നത് വീട്ടുമുറ്റത്ത്

കുറ്റ്യാടി: റോഡിലെ ഓവുചാൽ സ്വകാര്യ വ്യക്തികൾ നികത്തിയതിനാൽ മഴവെള്ളം കവിഞ്ഞൊഴുകുന്നത് വീട്ടിലേക്ക്. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ അടുക്കത്ത് കക്കോട്ട്ചാലിൽ ഇബ്രാഹിമി​െൻറ വീട്ടുമുറ്റത്തേക്കാണ് മഴവെള്ളം മുഴുവൻ കുത്തിയൊലിച്ചെത്തുന്നത്. റോഡിലെ ഓവുചാൽ നികത്തിയതിനാൽ വെള്ളം കവിഞ്ഞൊഴുകി താഴ്ഭാഗത്തുള്ള ഇയാളുടെ വീട്ടിലേക്കാണ് എത്തുന്നത്. മൂന്ന് വർഷമായി ഈ പ്രശ്നം തുടരുകയാണ്. പി.ഡബ്യൂ.ഡിക്കും പഞ്ചായത്തിനും പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ലെന്നും പറയുന്നു. വെള്ളപ്പാച്ചിലിൽ മുമ്പ് അടുക്കളക്കും മറ്റും കേടുപറ്റിയതായും പറഞ്ഞു. നികത്തിയ ഓവിന് സ്ലാബിട്ടാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.