റമദാൻ പ്രഭാഷണങ്ങൾ സജീവം

കോഴിക്കോട്: റമദാൻ ആഗതമായതോടെ ആത്മസംസ്കരണത്തി​െൻറ വിശുദ്ധ നാളുകളിലാണ് വിശ്വാസി സമൂഹം. പള്ളികളും മദ്റസകളും കേന്ദ്രീകരിച്ചുള്ള റമദാൻ പ്രഭാഷണവും മതപഠന ക്ലാസുകളും സജീവമായി. മിക്ക പള്ളികളിലും റമദാ​െൻറ ആദ്യ ദിനംതന്നെ പ്രഭാഷണ ക്ലാസുകൾക്ക് തുടക്കംകുറിച്ചിരുന്നു. രാവിലെയും ളുഹ്ർ, തറാവീഹ് നമസ്കാരങ്ങൾക്കു ശേഷവുമാണ് പ്രഭാഷണങ്ങൾ നടക്കുന്നത്. പള്ളികളിലെല്ലാം പ്രഭാഷണത്തി​െൻറ വിഷയങ്ങളും പ്രഭാഷകരുടെ പേരുകളുമുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ചില പള്ളികളിൽ സുബ്ഹ് നമസ്കാരത്തിനു ശേഷം ഖുർആൻ പഠനവും നടക്കുന്നുണ്ട്. വ്യത്യസ്ത വിഷയങ്ങളിൽ നടക്കുന്ന പ്രഭാഷണ ക്ലാസുകൾ കേൾക്കാൻ പള്ളികളിലും മദ്റസ ഹാളുകളിലുമായി നൂറുകണക്കിനു പേരാണെത്തുന്നത്. റമദാൻ അവസാനിക്കുന്നതുവരെ മിക്ക പള്ളികളിലും മതപ്രഭാഷണങ്ങളുണ്ടാകും. റമദാൻ മാസത്തി​െൻറ ശ്രേഷ്ഠത, സകാത്, ദാനധർമം, തൗഹീദ്്, പ്രാർഥനയുടെ മഹത്ത്വം, കുടുംബബന്ധങ്ങളുടെ മഹത്ത്വം തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണ ക്ലാസുകൾ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.