ബി.എഡ് ഘടനമാറ്റം പഠന വിധേയമാക്കണം - ട്രെയിനിങ്​ കോളജ് അധ്യാപകർ

തേഞ്ഞിപ്പലം: കേരളത്തിലെ ബി.എഡ് പഠനം ബിരുദത്തോടൊപ്പം സംയോജിതമായി നടത്താനുള്ള നീക്കം കൂടുതൽ പഠനത്തിന് വിധേയമാക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടന്ന ട്രെയിനിങ് കോളജ് അധ്യാപക കൺെവൻഷൻ ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകർ ഒപ്പിട്ട നിവേദനം കേന്ദ്ര കൗൺസിലിന് സമർപ്പിക്കും ട്രെയിനിങ് പഠനരംഗത്തെ തുടർച്ചയായുള്ള ഘടനമാറ്റം അക്കാദമിക് രംഗത്ത് സങ്കീർണതകൾ സൃഷ്ടിക്കുന്നുെണ്ടന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി. പത്തുമാസം കാലാവധിയുള്ള ബി.എഡ് പഠനം ഈയിടെ രണ്ടു വർഷമാക്കി നീട്ടിയിരുന്നു. അതിൽ ഒരു ബാച്ച് പോലും പുറത്തിറങ്ങുന്നതിന് മുമ്പാണ് വീണ്ടും മാറ്റമെന്നത് ശ്രദ്ധേയമാണ്. പെട്ടെന്നുള്ള ഈ മാറ്റം 245 ട്രെയിനിങ് സ്ഥാപനങ്ങളുടെയും രണ്ടായിരത്തോളം അധ്യാപക- അനധ്യാപക ജീവനക്കാരുടെയും ലക്ഷത്തിനടുത്ത വിദ്യാർഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കും. ഇതിൽ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ബിരുദ-ബിരുദാനന്തര സൗകര്യങ്ങളില്ലാത്തതിനാൽ മാറ്റം കൂടുതൽ സങ്കീർണമാകും. ഇതിൽ 35 സ്ഥാപനങ്ങൾ കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ നേരിട്ട് നടത്തുന്നതാണ്. ഇവിടെയും ബിരുദ പഠനങ്ങളില്ല. അടുത്ത അക്കാദമിക് വർഷം തന്നെ കോഴ്സ് നടപ്പാക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സിലബസ് തയാറാക്കാൻ ട്രെയിനിങ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞാഴ്ച സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുള്ള ഈ സംയോജിത നീക്കം നടപ്പിലായാൽ സർവകലാശാലയുടെ എല്ലാ ട്രെയിനിങ് സ​െൻററുകളും പൂട്ടേണ്ടി വരും. കൺെവൻഷൻ സംഘടനാ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ബൈജു അയ്യപ്പൻ, ഡോ. പി.കെ. അബൂബക്കർ, ഡോ. കെ. ബഷീർ, അജിത് കെ. ഗോപാൽ, പി.എം. സദാനന്ദൻ, ടി.വി. ഷീജ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.