ഇൻറർവ്യൂ 24ന്

കോഴിക്കോട്: അസാപ് േപ്രാഗ്രാം എക്സിക്യൂട്ടിവ് തസ്തികയിലേക്ക് ഒരുവർഷത്തെ ഇേൻറൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപൻഡ്. 2015ന് ശേഷം 60ശതമാനം മാർക്കോടെ എം.ബി.എ പൂർത്തിയാക്കിയവർക്കും അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ രണ്ട് ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി മേയ് 24ന് രാവിലെ 11ന് കാരപറമ്പ് ജി.എച്ച്.എസ്.എസ് അസാപ് ഓഫിസിൽ ഹാജരാകണം. ഭിന്നശേഷിക്കാർക്ക് സ്മാർട്ട് ഫോൺ വിതരണം കോഴിക്കോട്: സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സ്മാർട്ട് ഫോൺ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സുജാത മനക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ്, സീനിയർ സൂപ്രണ്ട് പി. പരമേശ്വരൻ എന്നിവർ സംസാരിച്ചു. അർഹരായ അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത കാഴ്ചവൈകല്യമുള്ള 43 ഗുണഭോക്താക്കൾക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. 2017–18 വർഷത്തെ പദ്ധതി വിഹിതത്തിൽനിന്ന് നാലുലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.