സോളിഡാരിറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: പിന്തുണയുമായി മണിശങ്കര്‍ അയ്യര്‍ എത്തി

കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യത്തി​െൻറ രാപ്പകലില്‍ പങ്കെടുക്കാന്‍ മണിശങ്കര്‍ അയ്യര്‍ എത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്, ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കുളത്ത് നടക്കുന്ന പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍ക്ക് പുറമേ ഫലസ്തീന്‍ എംബസി പ്രതിനിധി ഡോ. വാഇല്‍ അല്‍ ബത്രൂഖി, എം.ഐ. ഷാനവാസ് എം.പി, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുല്‍ അസീസ്, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.ജെ. വിന്‍സ​െൻറ്, എ.പി. അബ്ദുല്‍ വഹാബ്, ഹമീദ് വാണിയമ്പലം, പി. മോഹനന്‍ മാസ്റ്റര്‍, പി.കെ. പാറക്കടവ്, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഡോ. എം.എച്ച്. ഇല്യാസ്, മുജീബ്‌ റഹ്മാന്‍ കിനാലൂര്‍, ഡോ. ജമീല്‍ അഹ്മദ്, സി. ദാവൂദ്, മുഹമ്മദ് റജീബ്, സകീര്‍ ഹുസൈന്‍, എൻജി. മമ്മദ്കോയ, എം.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഖാലിദ് മൂസ നദ്‌വി, ഡോ. സാബിര്‍ നവാസ്, ഉമ്മുകുല്‍സൂം ടീച്ചര്‍, സി.ടി. സുഹൈബ്, അഫീദ അഹ്മദ്, പി.എം. സാലിഹ് എന്നിവര്‍ പങ്കെടുക്കും. ഗസ്സയില്‍ നിന്നുള്ള ടി.വി ജേണലിസ്റ്റ് നൂര്‍ ഹനാസീന്‍, ഹമാസ് മുന്‍ വക്താവ് ഇസ്‌റ അല്‍മുദല്ലല്‍ എന്നിവര്‍ വിഡിയോയിലൂടെ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.