മഞ്ഞപ്പുഴ ശുചീകരണത്തി​െൻറ ഭാഗമായി പുഴയോരത്തെ കൈതച്ചെടികൾ വെട്ടിമാറ്റിയതായി പരാതി

ബാലുശ്ശേരി: മഞ്ഞപ്പുഴ ശുചീകരണത്തി​െൻറ ഭാഗമായി പുഴയോരത്തെ കൈതച്ചെടികൾ പാടെ വെട്ടിനശിപ്പിച്ചതായി പരാതി. സി.പി.എം പനങ്ങാട്, കിനാലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്പുഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച തുടക്കം കുറിച്ചിരുന്നു. വയലട മുതൽ കാട്ടാമ്പള്ളിവരെയാണ് ശുചീകരണം നടന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുഴയോരത്തെ കൈതച്ചെടികൾ വെട്ടിനശിപ്പിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ഞപ്പുഴയോരത്ത് മാത്രമാണ് അപൂർവമായ കൈതച്ചെടികൾ ഇപ്പോൾ അവശേഷിക്കുന്നത്. പുഴയോരം ഇടിഞ്ഞു തകരാതിരിക്കാൻ കൈതച്ചെടികൾ ഉപകരിക്കുന്നുണ്ട്. പുഴയിലെ മത്സ്യങ്ങളുടെയും കുളക്കോഴി തുടങ്ങി നിരവധി ചെറുജീവികളുടെ ആവാസകേന്ദ്രവും കൂടിയാണ് കൈതക്കുണ്ടുകൾ. നീർനായകളും കൈതക്കുണ്ടുകളിൽ കാണപ്പെടുന്നുണ്ട്. കൈതച്ചെടികൾ വെട്ടിമാറ്റിയതോടെ ഇവയുടെ ആവാസവ്യവസ്ഥക്ക് തന്നെ കോട്ടംതട്ടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.