റമദാൻ വിപണിയിൽ താരമായി വിദേശ പഴങ്ങൾ

കോഴിക്കോട്: റമദാൻ ആരംഭിച്ചതോടെ പഴവിപണി സജീവമായി. നോമ്പുതുറയിൽ ഒഴിച്ചുകൂടാനാവത്ത സ്ഥാനമാണ് പഴങ്ങൾക്കുള്ളത്. വീടുകളിലും പള്ളികളിലും നോമ്പുതുറ വിഭവങ്ങളിലുമെല്ലാം പഴങ്ങൾ തന്നെയാണ് മുമ്പന്തിയിൽ. നഗരത്തിലെ പ്രധാന പഴവിപണികളിലെല്ലാം വൈകുന്നേരമായാൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. പാളയം, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിലെ പ്രധാന പഴവിപണികൾ. റമദാൻ പ്രമാണിച്ച് കച്ചവടക്കാരെല്ലാം പതിവിലും കൂടുതൽ പഴങ്ങളാണ് കടകളിൽ ശേഖരിച്ചുവെച്ചത്. വിദേശ പഴങ്ങളാണ് പഴവിപണിയിലെ താരം. വിദേശ രാജ്യങ്ങളിലെ പഴങ്ങൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നും റമദാൻ സീസണായതോടെ വിപണി സജീവമായിട്ടുണ്ടെന്നും പാളയത്തെ പി.കെ.സി ഫ്രൂട്ട്സ് കടയുടമ നവാസ് പറഞ്ഞു. കിലോക്ക് 150 രൂപയുള്ള വിയറ്റ്നാം ട്രാഗൺ, കിലോക്ക് 400 രൂപ വിലയുള്ള ആസ്ട്രേലിയൻ റെഡ്ഗോൺ മുന്തിരി, ചിലി പ്ലം, ഇറ്റലിയിൽനിന്നുള്ള കിവി, ന്യൂസിലൻഡ് റോയൽ ഗാല ആപ്പിൾ, യു.എസ്.എ ഗ്രീൻ ആപ്പിൾ, യു.എസ്.എ റെഡ് ഡിലീഷ്യസ് ആപ്പിൾ, ചൈനീസ് ഫുജി ആപ്പിൾ തുടങ്ങി നിരവധി വിദേശ പഴങ്ങളാണ് പഴ വിപണി കീഴടക്കുന്നത്. റമദാനിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് തണ്ണിമത്തൻ, മാങ്ങ, പൈനാപ്പിൾ എന്നിവക്കാണെന്നും വ്യാപാരികൾ പറയുന്നു. ഇന്ത്യൻ പഴങ്ങളായ അനാർ (ഉറുമാമ്പഴം), മാംഗോ സ്റ്റിൻഗ്, റംബൂട്ടാൻ, മുന്തിരി, നാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങളെല്ലാം വിപണിയിൽ സുലഭമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മിക്ക പഴങ്ങളുടെ വിലയിലും വർധന വന്നിട്ടുണ്ടെങ്കിലും ആവശ്യക്കാർ കൂടിയിേട്ടയുള്ളുവെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.