മികവിനൊരു മുത്തം

പാലേരി: എസ്.െഎ.ഒ പാറക്കടവ് യൂനിറ്റ് എസ്.എസ്.എൽ.സി, പ്ലസ് ടു, മജ്ലിസ് എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥികളെ 'മികവിനൊരു മുത്തം'എന്ന ശീർഷകത്തിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് വി.പി. അമീൻ അധ്യക്ഷത വഹിച്ചു. കെ.ടി. സൂപ്പി അനുമോദന പ്രഭാഷണം നടത്തി. വാർഡ് അംഗം എം.കെ. ഫാത്തിമ, എം. അബ്ദുറഹീം, മൂസ പാലേരി, ഹംസ നദ്വി എന്നിവർ സംസാരിച്ചു. മെമേൻറാ വിതരണവും നടന്നു. റുമാന ഖിറാഅത്ത് നടത്തി. അഫ്നാൻ സ്വാഗതം പറഞ്ഞു. കൂടുതൽ ബസ് സർവിസ് അനുവദിക്കണമെന്ന് തൊട്ടിൽപാലം: മലയോര മേഖലയായ കോതോട് നിവാസികൾ നാട്ടിലെത്താൻ പാടുപെടുന്നു. തൊട്ടിൽപാലത്തുനിന്ന് ഇവിടംവരെ അഞ്ചിലധികം ബസുകൾ ഒാടിയിരുന്നു. ക്രമേണ അവയെല്ലാം നിർത്തലാക്കി. എല്ലാം തൊട്ടിൽപാലത്തെത്തി നിർത്തിയിടുകയാണ്. വൈകീട്ട് ആറു മണി കഴിഞ്ഞാൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങൾ തേടിപ്പോകേണ്ട ഗതികേടിലാണ്. അതിനാൽ, തൊട്ടിൽപാലത്ത് വരെ വരുന്ന ബസുകൾ കോതോട് വരെ നീട്ടിക്കിട്ടാൻ ഏർപ്പാട് ചെയ്യണമെന്ന് യാത്രക്കാരുടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.